അഭിനയ ജീവിതത്തില്‍ നിന്നും വിട്ടുനിന്നത് ഇതുകൊണ്ടാണ്; വെളിപ്പെടുത്തലുമായി ചന്ദ്ര

റെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. നടിയുടെ തിരിച്ച് വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇടവേള എടുത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

മലയാളത്തില്‍ ചന്ദ്ര അഭിനയിച്ചിട്ട് 9 വര്‍ഷമായി. തമിഴില്‍ രണ്ടും. മലയാളത്തില്‍ മഴയറിയാതെ എന്ന സീരിയല്‍ ആണ് അവസാനം ചെയ്തത്. ആ സമയത്ത് തമിഴില്‍ തിരക്കായിരുന്നു. രണ്ട് മൂന്ന് പ്രോജക്ട് ഉണ്ടായിരുന്നു. എല്ലാം ഹിറ്റ്. തെലുങ്കിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതാണ് മലയാളത്തില്‍ നിന്നും വിട്ട് നിന്നതിന് കാരണമെന്ന് ചന്ദ്ര പറഞ്ഞു. തമിഴില്‍ 2017 ലാണ് അവസാനമായി അഭിനയിച്ചത്. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് ചെറിയ ഒരു ബ്രേക്ക് എടുത്തു.

പക്ഷേ തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും പറ്റിയ റോളുകള്‍ കിട്ടിയില്ല. അപ്പോഴെക്കും പുതിയ ആളുകള്‍ ധാരാളം വന്നിരുന്നു. അങ്ങനെ ഇടവേള നീണ്ടു. ഇനി സിനിമയില്‍ മതി ഒരു റി എന്‍ട്രി എന്നാണ് കരുതുന്നത്. സീരിയല്‍ തല്‍കാലം മാറ്റി വച്ചിരിക്കുന്നു. മലയാളത്തില്‍ മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ച് വരവ് കൊതിക്കുന്നുണ്ടെന്നും ചന്ദ്ര ലക്ഷ്മണ്‍ പറയുന്നു.

Top