തങ്ങള്‍ക്ക് വീട് വാഴില്ല; അനുഭവങ്ങള്‍ പങ്കുവെച്ച് ചന്ദ്ര ലക്ഷ്മണ്‍

മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. താരം ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചു വരവിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ തങ്ങള്‍ക്ക് വീട് വാഴില്ല എന്ന അനുഭവം പങ്കുവെക്കുകയാണ് താരം ഇപ്പോള്‍.

തിരുവനന്തപുരത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മ ബാങ്ക് ഉദ്യോഗസ്ഥയാണ്. അച്ഛന്‍ സ്വകാര്യ സ്ഥാപനത്തിലും. അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ച് ഞങ്ങളുടെ വീടുകളും മാറികൊണ്ടിരുന്നു. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് അച്ഛന്‍ എറണാകുളത്ത് ഒരു വീട് മേടിച്ചു. പക്ഷേ 3 വര്‍ഷം മാത്രമേ അവിടെ താമസിക്കാനായൂളളു. അച്ഛന് മധുരയിലേക്ക് സ്ഥലം മാറ്റം. അതോടെ വീട് കുറെ നാള്‍ അടഞ്ഞു കിടന്നു. നോക്കാനാളില്ലാതായതോടെ ആ വീട് ഞങ്ങള്‍ വിറ്റു.

അതിന് ശേഷം അച്ഛന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടി. ചെന്നൈയില്‍ ഒരു ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങി. പക്ഷേ വീണ്ടും നാല് വര്‍ഷം മാത്രമേ അവിടെ തുടരാനായുളളു. മറ്റുളളവര്‍ക്ക് അന്ധവിശ്വാസമാണെന്നു തോന്നാമെങ്കിലും അവിടെ താമസിച്ചപ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കും അപകടങ്ങള്‍ ഉണ്ടായി, മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തുടര്‍ന്ന് രോഗങ്ങളും പ്രശ്നങ്ങളും വേട്ടയാടിയതോടെ വീടിന്റെ വാസ്തു നോക്കിച്ചു. ഫ്ളാറ്റിന്റെ ദിശയിലും അളവുകളിലുമൊക്കെ ദോഷങ്ങള്‍ കണ്ടെത്തി. അതോടെ ആ ഫ്‌ലാറ്റ് വില്‍ക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

Top