ലോക നഗര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ചന്ദ്രബാബു നായിഡു സിംഗപ്പൂരിലേക്ക്

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ലോക നഗര സമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സിംഗപ്പൂരിലേക്ക്. ജൂലൈ 8 മുതല്‍ 10 വരെ നടക്കുന്ന സമ്മേളനത്തില്‍ അമരാവതിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ നടത്തും. പിന്നീട് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുമായുള്ള പ്രീനറി സെഷനിലും നായിഡു പങ്കുകൊള്ളും.

നഗരവത്കരണം വെള്ളം, പരിസ്ഥിതി, ഗതാഗത മാനേജ്‌മെന്റുകള്‍ക്കായുള്ള പാനല്‍ സെഷനിലും ആന്ധ്രാ മുഖ്യമന്ത്രി പങ്കടുക്കുന്നുണ്ട്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ തന്റെ സംസ്ഥാനത്ത് നിക്ഷേപം തുടങ്ങുന്നതിനായി വന്‍കിട കമ്പനി ഉടമകളെ കാണാനും ചന്ദ്രബാബു നായിഡു ലക്ഷ്യമിടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 നഗരങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സിംഗപ്പൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുക.

Top