കൊറോണ ഭീതി; പഞ്ചാബില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഛണ്ഡിഗഡ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് ലോകമൊട്ടാകെ നിലനില്‍ക്കുന്നത്.

പലസംസ്ഥാനങ്ങളിലും രോഗപ്രതിരോധമെന്നോണം കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പഞ്ചാബിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

എന്നാല്‍ അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സൗജന്യ, ഭക്ഷണവും, താമസവും, മരുന്നുകളും ലഭ്യമാക്കുമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ അറിയിച്ചിരുന്നു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 20 കേടി രൂപയും അനുവദിച്ചിരുന്നു. ജനങ്ങളിലേക്ക് ഈ സേവനങ്ങള്‍ എത്തിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്മാരും നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top