വളർത്തുനായയെ ആക്രമിച്ചത് തടഞ്ഞു ; കൗമാരക്കാർ ഉടമസ്ഥനെ കുത്തിപരുക്കേൽപ്പിച്ചു

knife

ചണ്ഡീഗഡ് : ചണ്ഡീഗഡിൽ വളർത്തുനായയെ ആക്രമിച്ചത് തടയാൻ ശ്രമിച്ച ഉടമസ്ഥനെ കൗമാരക്കാരായ ആൺകുട്ടികൾ കുത്തിപരുക്കേൽപ്പിച്ചു. മോനു (19), രാജ് കുമാർ (18) എന്നി ആൺകുട്ടികളാണ് അയൽവാസിയെ കുത്തി പരുക്കേൽപ്പിച്ചത്.

മൂർച്ചയേറിയ ആയുധവുമായി നായയെ ആക്രമിച്ചത് തടയാൻ എത്തിയ ഉടമസ്ഥനായ സൂരജിനെ അതെ ആയുധം ഉപയോഗിച്ച് ആൺകുട്ടികൾ കുത്തുകയായിരുന്നു. അയൽവാസിയുടെ പരാതി പ്രകാരം പൊലിസ് കേസ് എടുത്തു. ഇയാളെ സെക്ടർ 16 ൽ സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ (ജിഎംഎസ്എച്ച്) പ്രവേശിപ്പിച്ചിരിക്കുകയാണ്.

എന്നാൽ സുരാജിനെ കുത്തിയിട്ടില്ലെന്നും, പരസ്പരം പിടുത്തമുണ്ടായപ്പോൾ ജനലിന്റെ ചില്ല് തകർന്നാണ് മുറിവേറ്റതെന്നും പ്രതികൾ വ്യക്തമാക്കി. നായ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയതിനാലാണ് ഉപദ്രവിച്ചതെന്നും ഇവർ പൊലീസിനോടു പറഞ്ഞു.

Top