ലോക്ക് ഡൗണ്‍; പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് പഞ്ചാബ് പൊലീസ്

ഛണ്ഡീഗഢ്: കൊറോണ വൈറസ് മൂലം സംസ്ഥാനത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് പഞ്ചാബ് പൊലീസ്.

റോഡരികിലെ കച്ചവടക്കാരില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങിയാണ് പൊലീസുകാര്‍ ആവശ്യക്കാരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്.

ഇവരുടെ ഈ പ്രവര്‍ത്തിക്ക് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ചു. പൊലീസുകാര്‍ക്ക് ‘വെല്‍ഡണ്‍ പഞ്ചാബ് പൊലീസ്’ എന്ന കുറിപ്പോടെ മുഖ്യമന്ത്രി പൊലീസുകാരുടെ ഭക്ഷ്യവസ്തു വിതണത്തിന്റെ ദൃശ്യവും ട്വിറ്ററിലൂടെ പങ്കുവെച്ചു.

വീഡിയോയില്‍ മാസ്‌ക് ധരിച്ച രണ്ട് പൊലീസുകാര്‍ ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറി സാധനങ്ങള്‍ വാങ്ങുന്നതും കൈകള്‍ അണുവിമുക്തമാക്കി അവ തൊടുന്നതുമെല്ലാം കാണാം.പച്ചക്കറികള്‍ ജീപ്പില്‍ കയറ്റിയ ശേഷം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടുകാര്‍ക്കും മറ്റും വിതരണം ചെയ്യുന്നതും മറ്റും ദൃശ്യത്തിലുണ്ട്.

Top