ഛണ്ഡീഗഡ് മേയര്‍ തെരെഞ്ഞെടുപ്പ് വിധി; യുപിയിലും ദില്ലിയിലും സീറ്റ് ധാരണയ്ക്ക് ഇന്ത്യ സഖ്യം

ഡല്‍ഹി: ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജമാകുന്നു. ദില്ലിയില്‍ എഎപിയുമായി സീറ്റ് ധാരണയിലേക്ക് എത്തിയ കോണ്‍ഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് പോവുകയാണ്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയാകാമെന്ന നിലപാടിലാണ് എഎപി. ഉത്തര്‍പ്രദേശില്‍ ആകെ സീറ്റുകളില്‍ 20 ശതമാനം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ നിലപാട്.അതേസമയം കേരളത്തില്‍ സീറ്റ് ധാരണയുണ്ടാകില്ല. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കും.അമേഠിയും റായ്ബറേലിയും അടക്കമുള്ള സീറ്റുകള്‍ നല്‍കാമെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. ഇതിന് പുറമെ ജാര്‍ഖണ്ഡിലും സീറ്റ് ധാരണയ്ക്ക് സാധ്യതയുണ്ട്. ഇവിടെയും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.

Top