ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ്: ഹർജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും ഇന്ന് ഹാജരാക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. വർണാധികാരി അനിൽ മസീഹിനോടും സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാവും ഹർജി പരിഗണിക്കുക.

ബാലറ്റ് പേപ്പറുകൾ പരിശോധിച്ച ശേഷം ഹർജിയിൽ തുടർ നടപടി കോടതി സ്വീകരിക്കും. ഇന്നലെ കേസ് പരിഗണിച്ച സുപ്രീം കോടതി ചണ്ഡിഗഡിൽ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക അറിയിച്ചു. ബാലറ്റ് പേപ്പറുകളില്‍ അടയാളങ്ങള്‍ വരയ്ക്കാന്‍ വരണാധികാരിക്ക് എന്ത് അധികാരമാണുളളതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സത്യസന്ധമായ മറുപടിയില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും വരണാധികാരിക്ക് താക്കീതും നൽകി.

Top