കേരളാ ഹൗസിന് മുന്നിലെ ചാണ്ടി ഉമ്മന്റെ ഫ്‌ലക്‌സ്; മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന് മുൻപ് നീക്കി

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഹൗസില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ചാണ്ടി ഉമ്മന്റെ ഫ്‌ലക്‌സ് ബോര്‍ഡ് നീക്കി. കേരളാ ഹൗസിലെ പ്രധാന ഗേറ്റിന് മുന്നില്‍ ചാണ്ടി ഉമ്മന് അഭിവാദ്യം അര്‍പ്പിച്ച് കോണ്‍ഗ്രസ് അനുകൂല എന്‍ജിഒ അസോസിയേഷനാണ് ബോര്‍ഡ് വച്ചത്. ഇതാണ് ഇന്ന് മുഖ്യമന്ത്രി എത്താനിരിക്കെ കേരളാ ഹൗസിന് മുന്നില്‍ നിന്ന് നീക്കിയത്.

എന്‍ജിഒ അസോസിയേഷനോട് ബോര്‍ഡ് നീക്കം ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കിയിരുന്നില്ല. തുടര്‍ന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്‌ലക്‌സ് ബോര്‍ഡ് നീക്കിയതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് വരുന്നത്. അതേസമയം കേരളാ ഹൗസിന് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് കേരളാ എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ വച്ച ബോര്‍ഡ് ഇവിടെ തന്നെയുണ്ട്.

Top