53 വര്‍ഷത്തെ കുഞ്ഞൂഞ്ഞ് കാലം അവര്‍ക്ക് മടുത്തില്ല, നന്മ തുടരും, ചാണ്ടി ഉമ്മന്‍ ജയിക്കും; ഷാഫി പറമ്പില്‍

റെക്കോഡ് ഭൂരിപക്ഷത്തിന് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് ഷാഫി പറമ്പില്‍. പുതുപ്പള്ളിയുടെ നെഞ്ചിനുള്ളില്‍ മൂവര്‍ണ്ണക്കടലാണ്. 53 വര്‍ഷത്തെ കുഞ്ഞൂഞ്ഞ് കാലം അവര്‍ക്ക് മടുത്തില്ല, മതിയായില്ല. നന്മ തുടരും, ചാണ്ടി ജയിക്കും. കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മന്‍ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും എന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്

53 വര്‍ഷത്തെ കുഞ്ഞൂഞ്ഞ് കാലം അവര്‍ക്ക് മടുത്തില്ല, മതിയായില്ല…നന്മ തുടരും,ചാണ്ടി ജയിക്കും. കേരളത്തിനും പുതുപ്പള്ളിക്കും ഉമ്മന്‍ ചാണ്ടി സാറിനും വേണ്ടി പുതുപ്പള്ളി അത് ചെയ്യും. ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കും.

അതേസമയം പുതുപ്പള്ളിയില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കൊട്ടിക്കലാശം ആത്മവിശ്വാസം വര്‍ധിപ്പച്ചതായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് പ്രതികരിച്ചത്. ജനവിധിയില്‍ വിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും പറഞ്ഞു.

Top