സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴ സാധ്യത; മലയോര മേഖലയില്‍ മഴ ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നു. ഇന്നും ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയില്‍ മഴ ശക്തമായേക്കും. എന്നാല്‍ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയുംതെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നതും ന്യൂന മര്‍ദ്ദത്തിന്റെയും സ്വാധീനവുമാണ് സംസ്ഥാനത്ത് മഴ സജീവമാകാന്‍ കാരണം.

Top