സൗദി അറേബ്യയിൽ ശക്തമായ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വ്യാഴാഴ്‍ച  മുതല്‍ ശക്തമായ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, മധ്യമേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തത്.

Top