ഏതോ വഴിത്താരയില്‍… ഉണ്ണി മുകുന്ദന്‍ ചിത്രം ചാണക്യ തന്ത്രത്തിലെ ആദ്യ ഗാനം കാണാം

ണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചാണക്യ തന്ത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തിറങ്ങി. കൈതപ്പുറത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനും ടെസ്സ ചാവറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കണ്ണന്‍ താമരംകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പെണ്‍ വേഷത്തിലും ഉണ്ണി മുകുന്ദന്‍ എത്തുന്നു. ദിനേശ് പള്ളത്ത് തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുഹമ്മദ് ഫൈസലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top