ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇന്ന് ; ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും കളത്തിൽ

uefa champions league

ചാമ്പ്യൻ ആകാൻ പോരാട്ടത്തിനൊരുങ്ങി ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും. പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനൽ മത്സരംപ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്ത് പകരുന്നുണ്ട്. എന്നാൽ അവസാനം കളിച്ചപ്പോഴും സിറ്റിയെ വീഴ്ത്താനായത് ചെൽസിക്ക് പ്രതീക്ഷകൾ നൽകുന്നു. പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്ക് ബുദ്ധികൂർമത കൊണ്ട് മറുപടി പറയാൻ ഒരുങ്ങുകയാണ് തോമസ് ടുചേൽ.

പോർട്ടോയിൽ ഇന്ന്  രാത്രി നടക്കുന്ന മത്സരം ഇന്ത്യയിൽ ഞായറാഴ്ച  പുലർച്ചയോടേ കാണാൻ സാധിക്കൂ .മെയ് 30ന് (ഞായറാഴ്ച) പുലർച്ചെ 12.30ന് മത്സരം സോണി ചാനലുകളിൽ ഇന്ത്യയിൽ കാണാനാവും. സോണി ലൈവിൽ ഓൺലൈനിലും മത്സരം കാണാം. സോണി ടെൻ 2 എസ‍്‍‍ഡി, എച്ച‍്‍ഡിയിലും സോണി ടെൻ 3 എസ‍്‍‍ഡി, എച്ച‍്‍ഡിയിലുമാണ് മത്സരം ഉള്ളത്.

Top