ചാംപ്യന്‍സ് ലീഗ് പ്രീ ക്വാട്ടര്‍; ക്രിസ്റ്റ്യാനോ മാഡ്രിഡില്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി ഷാല്‍ക്കെ

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസ് അത്ലറ്റിക്കോ മാഡ്രിഡിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഷാല്‍ക്കെയേയും നേരിടും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ രാത്രി ഒന്നരയ്ക്ക് നടക്കും. ആഥിധേയരായ അത്ലറ്റിക്കോയ്ക്ക് ഡിഗോ കോസ്റ്റയും സ്റ്റെഫാന്‍ സാവിച്ചും പരുക്ക് മാറിയെത്തിയത് കൂടുതല്‍ കരുത്തേകും.

ഗ്രീസ്മാനൊപ്പം ഡീഗോ കോസ്റ്റയും അല്‍വാരോ മൊറാട്ടയും മുന്‍ നിരയിലെത്തുമ്പോള്‍ യുവന്റസ് പ്രതിരോധത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇറ്റാലിയന്‍ ലീഗില്‍ തോല്‍വി അറിയാതെ മുന്നേറുന്ന യുവന്റസ് റൊണാള്‍ഡോയ്ക്കൊപ്പം ഗോള്‍വേട്ടയ്ക്കായി മാരിയോ മാന്‍സുകിച്ച്, പൗളോ ഡിബാല എന്നിവരെയാണ് അണിനിരത്തുക.

ഒരു കളിയില്‍ അത്ലറ്റിക്കോ ജയിച്ചപ്പോള്‍ റണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്നേറ്റം ചാംപ്യന്‍സ് ലീഗിലും തുടരാനാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. സെര്‍ജിയോ അഗ്യൂറോ, റഹിം സ്റ്റെര്‍ലിംഡ്, ഡേവിഡ് സില്‍വ എന്നിവരുടെ സ്‌കോറിംഗ് മികവിനെ സിറ്റി ഉറ്റുനോക്കുമ്പോള്‍ മുന്നേറ്റനിരയുടെ മോശം ഫോം ഷാല്‍ക്കേയെ അലട്ടും.

Top