champions legue; Arsenal 2-0 Basel

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനു ജയം. തിയോ വാല്‍കോട്ടിന്റെ ഇരട്ടഗോളുകളാണ് ബേസലിനെ പരാജയപ്പെടുത്തിയത്.ആദ്യ ഗോള്‍ ഏഴാം മിനിറ്റിലും രണ്ടാമത്തേത് 26ാം മിനിറ്റിലും പിറന്നു.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സെല്‍റ്റിക് സമനിലയില്‍ തളച്ചു. ഇരുടീമും മൂന്നു ഗോള്‍ വീതം നേടി. സെല്‍റ്റിക്കിന്റെ മൗസ ഡംബല്‍ ഇരട്ടഗോള്‍ സമ്മാനിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് ആദ്യ ഗോള്‍ സ്റ്റര്‍ലിംഗ് സെല്‍ഫ് സംഭാവന നല്‍കി. പിന്നീട് ഫെര്‍ണാണ്ടിഞ്ഞോയും സ്റ്റെര്‍ലിംഗും നോലിറ്റോയും സിറ്റിക്കായി ഗോള്‍ നേടി.

Top