ചാമ്പ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ ഇന്ന് പോര്‍ട്ടോയെ നേരിടും

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനന്‍ രണ്ടാം പാദ മത്സരത്തില്‍ ലിവര്‍പൂള്‍ ഇന്ന് പോര്‍ട്ടോയുമായ് ഏറ്റുമുട്ടും. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് പോര്‍ട്ടോ ലിവര്‍പൂളിനെ നേരിടാനിറങ്ങുന്നത്.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ട്ടോയെ ഏകപക്ഷീയമായ അഞ്ചു ഗോളിന് തോല്‍പ്പിച്ച ചരിത്രവും ലിവര്‍പൂളിന് പ്രതീക്ഷ നല്‍കും. യൂറോപ്യന്‍ മത്സരത്തില്‍ പോര്‍ട്ടോയുടെ ഏറ്റവും വലിയ തോല്‍വിയും ഇത് തന്നെയായിരുന്നു. പോര്‍ട്ടോ നിരയില്‍ വിലക്ക് കഴിഞ്ഞ് പെപെയും ഹെക്ടറും തിരിച്ചുവരുന്നത് അവര്‍ക്ക് കരുത്താകും. അതേസമയം ലിവര്‍പൂള്‍ നിരയില്‍ ആദ്യ പാദം നഷ്ട്ടമായ ആന്റി റോബര്‍ട്‌സണും ടീമില്‍ തിരിച്ചെത്തും. പ്രതിരോധ നിരയില്‍ ലോവ്‌റന് പകരം മാറ്റിപ് തന്നെയാവും വാന്‍ ഡൈകിന്റെ പങ്കാളിയാവുക. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീമിന് സെമി ഫൈനലില്‍ എതിരാളികള്‍ ബാഴ്സലോണയാവും.

Top