ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ ബയേണ്‍ മ്യൂണിക്കില്‍ കലാപം

ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിക്ക് പിന്നാലെ ബയേണ്‍ മ്യൂണിക്കില്‍ കലാപം. ഗ്രൗണ്ടിലാണ് ലിവര്‍പൂളിനോട്
തോറ്റത് എന്ന കാരണത്താല്‍ ബയേണിന്റെ പുറത്താകലിന്റെ ആഘാതം കൂട്ടിയിരിക്കുകയാണ്. ഇതോടെ തോല്‍വിക്ക് പുറകേ ടീമിനുള്ളില്‍ കലാപം തുടങ്ങിയെന്നാണ് വാര്‍ത്തകള്‍.

തോല്‍വിക്ക് കാരണം ബയേണ്‍ പരിശീലകന്‍ നിക്കോ കോവാക്കിന്റെ തന്ത്രങ്ങള്‍ പാളിയതാണെന്ന് സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു. ലിവര്‍പൂളിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ടീം പ്രതിരോധത്തിലൂടെ പിടിച്ച് നിന്നു. ആക്രമിച്ച് കളിക്കാനോ ഗോള്‍ നേടാനോ ടീം തയ്യാറായില്ല. ഗോള്‍ നേടാനുള്ള അവസരങ്ങളും കുറവായിരുന്നു, ഇതാണ് തോല്‍വിക്ക് കാരണമായത്, ലെവന്‍ഡോവ്‌സ്‌കി പറയുന്നു.

ഞാന്‍ വളരെയേറെ ക്ഷുഭിതനാണ്, കാരണം ഇതിലും മികച്ച രീതിയില്‍ കളിക്കാന്‍ ഞങ്ങള്‍ക്കറിയാമായിരുന്നു എന്നിട്ടും ഞങ്ങളത് ചെയ്തില്ല, പോളണ്ട് സ്‌ട്രൈക്കര്‍ കൂട്ടിച്ചേര്‍ത്തു.ലിവര്‍പൂളിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്ന് രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ജയിച്ചത്.

Top