വാശിയേറിയ പോരാട്ടം; ചാമ്പ്യന്‍സ് ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ നോക്കൗട്ട് രണ്ടാം പാദത്തില്‍ ഇന്ന് രാത്രി രണ്ട് മത്സരങ്ങള്‍ നടക്കും. ജര്‍മന്‍ ടീം ലെയ്പ്സിഗ് ടോട്ടനം ഹോട്സ്പറിനെ നേരിടുന്നതായിരിക്കും. അതേസമയം വലന്‍സിയ അറ്റിലാന്റയേയും നേരിടും.

ലെയ്പ്സിന്റെ മൈതാനത്താണ് മത്സരം നടക്കുക. ടോട്ടനത്തിന്റെ ഹാരി കെയ്ന്‍, സണ്‍ ഹെങ് മിന്‍, സിസ്സോക്കോ എന്നീ താരങ്ങളുടെ പരിക്ക് ടീമിന് തിരിച്ചടിയാകും. പുതിയ പരിശീലകന്‍ ഹോസെ മൗറീന്യോയ്ക്ക് കീഴിലാണ് താരങ്ങള്‍ ഇറങ്ങുക.

എന്നാല്‍ ടോട്ടനത്തിനെതിരെ സമനിലയെങ്കിലും നേടിയാല്‍ ക്വാര്‍ട്ടറിലെത്താമെന്ന പ്രതീക്ഷയിലാണ് ലെയ്പ്സിഗ്.

Top