ചാമ്പ്യന്‍സ് ലീഗ്; ലെയ്പ്സിഗിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി ടോട്ടനം ഹോട്സ്പര്‍ പുറത്ത്

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിലെ നോക്കൗട്ട് റൗണ്ടിലെ രണ്ടാം പാദ മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ പുറത്തായി. ജര്‍മന്‍ ടീം ലെയ്പ്സിഗിനോടാണ് ടോട്ടനം പുറത്തായത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ലെയ്പ്സിഗ് വിജയം സ്വന്തമാക്കിയത്.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞ ഗ്യാലറിയിലായിരുന്നു മത്സരം നടന്നത്. അതേസമയം മറ്റൊരു മത്സരത്തില്‍ അറ്റ്ലാന്റയും വലന്‍സിയയും ഏറ്റുമുട്ടിയിരുന്നു. അറ്റ്ലാന്റയോട് 4-3ന് തോറ്റ് വലന്‍സിയ പുറത്തായി.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ മാഴ്സെല്‍ സബിറ്റ്സര്‍ ഒന്നാം ഗോള്‍ നേടുകയും 21-ാം മിനിറ്റില്‍ മാഴ്സല്‍ രണ്ടാമത്തെ ഗോളും 87-ാം മിനിറ്റില്‍ ഫോര്‍സ്ബെര്‍ഗ് മൂന്നാം ഗോളും നേടി.

ടോട്ടനത്തിന്റെ ഹാരി കെയ്ന്‍, സണ്‍ ഹെങ് മിന്‍, സിസ്സോക്കോ എന്നീ പ്രമുഖരായ മൂന്ന് താരങ്ങളുടെ പരിക്ക് ടീമിന് തിരിച്ചടിയാവുകയായിരുന്നു.

Top