ചാമ്പ്യന്‍സ് ലീഗ് : വിക്ടോറിയ പ്ലസിനെ തകര്‍ത്ത് റയല്‍ മാഡ്രീഡ്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജിയില്‍ വിക്ടോറിയ പ്ലസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്.

കരിം ബെന്‍സേമ ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ കസിമെറോ, ബെയ്ല്‍, ടോണി ക്രൂസ് എന്നിവര്‍ ഗോള്‍ നേടി. 20 ാം മിനിറ്റില്‍ ബെന്‍സേമയാണ് ഗോള്‍ അടി തുടങ്ങിയത്. ഇതോടെ ബെന്‍സേമ ക്ലബിനു വേണ്ടി 200 ഗോള്‍ തികയ്ക്കുകയും ചെയ്തു.

Top