ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിനു നാണംകെട്ട തോല്‍വി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനു തോല്‍വി. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു മോസ്‌കോയുടെ ജയം. സിഎസ്‌കഐ മോസ്‌കോയാണു ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ റയലിനെ അട്ടിമറിച്ചത്.

ഫ്‌ളൈഡോര്‍ ചല്ലോവ് (37), ജോര്‍ജി ഷെങ്കിലോവ് (43), അര്‍മോര്‍ സിംഗൂസണ്‍ (73) എന്നിവരാണ് റഷ്യന്‍ ടീമിനായി വലകുലുക്കിയത്. നേരത്തെ, റഷ്യയിലും സിഎസ്‌കഐ മോസ്‌കോയോടു റയല്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 10 വര്‍ഷത്തില്‍ ആദ്യമായാണു ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീമിനോട് റയല്‍ മാഡ്രിഡ് ഹോം മത്സരത്തിലും എവേ മത്സരത്തിലും തോല്‍ക്കുന്നത്.

പരാജയപ്പെട്ടെങ്കിലും എങ്കിലും 12 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി റയലിന് നോക്കൗട്ടില്‍ കടക്കാനായി

Top