ചാംപ്യന്‍സ് ലീഗ്: ജര്‍മന്‍ രാജാക്കന്മാരെ തളച്ച് സ്പാനിഷ് വമ്പന്മാര്‍

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദസെമിയില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്ത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിന്റെ ജയം.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. ഇതോടെ രണ്ടാംപാദത്തിന് മുന്‍പ് തന്നെ റയലിന് വ്യക്തമായ ആധിപത്യം ലഭിച്ചു.

28ാം മിനിട്ടില്‍ കിമ്മിച്ചിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. 44ാം മിനിട്ടില്‍ മാര്‍സെല്ലോയിലൂടെ റയല്‍ ഒപ്പമെത്ത

57ാം മിനിട്ടിലാണ് റയലിന്റെ വിജയഗോള്‍ പിറന്നത്. ലുകാസിന്റെ അസിസ്റ്റില്‍ നിന്നും അസന്‍സിയോ ആണ് റയലിന്റെ വിജയഗോളിനുടമ.

തുടര്‍ച്ചയായ ആറാം തവണമാണ് ജര്‍മന്‍ രാജാക്കന്മാര്‍ റയല്‍ മാഡ്രിഡിനോട് അടിയറവ് പറയുന്നത്. മെയ് 2നാണ് രണ്ടാം പാദ മത്സരം.

Top