Champions League: Messi’s brace sees Barcelona blank Arsenal

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിനെതിരേ ബാഴ്‌സലോണയ്ക്ക് ജയം. ലയണല്‍ മെസിയുടെ ഇരട്ടഗോള്‍ ബലത്തില്‍ എതിരില്ലാത്ത രണ്ടടു ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ബാഴ്‌സ പരാജയപ്പെടുത്തിയത്.

രണ്ടാം പകുതിയിലായിരുന്നു മെസിയുടെ രണ്ടടു ഗോളുകളും. ഇതോടെ ബാഴ്‌സ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പില്‍ സ്ഥാനം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.

ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 71-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. നെയ്മര്‍-സുവാരസ്-മെസി സഖ്യത്തിന്റെ മുന്നേറ്റം ഗോളില്‍ കലാശിക്കുകയായിരുന്നു.

ഈ സീസണില്‍ നെയ്മര്‍-സുവാരസ്-മെസി സഖ്യത്തിന്റെ 91-ാം ഗോളായിരുന്നു ഇത്. ഏഴു മിനിറ്റിനുശേഷം പെനാല്‍റ്റിയിലൂടെ മെസി വീണ്ടും ലഷ്യം കണ്ടു. ആഴ്‌സണലിനെതിരേ മെസിയുടെ എട്ടാം ചാമ്പ്യന്‍സ് ലീഗ് ഗോളായിരുന്നു ഇത്.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ 33-ാം ജയമാണിത്. ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ റയല്‍ മാഡ്രിഡിന്റെ 34 ജയങ്ങളുടെ റിക്കാര്‍ഡിനൊപ്പമെത്താന്‍ ബാഴ്‌സയ്ക്കു കഴിയും.

14 മത്സരങ്ങള്‍ക്കിടെ ആദ്യമായാണ് ഗണ്ണേഴ്‌സിന് ചാമ്പ്യന്‍സ് ലീഗില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ വരുന്നത്. അടുത്ത മാസം ബാഴ്‌സയുടെ തട്ടകമായ ന്യൂകാമ്പിലാണ് രണ്ടാം പാദ മത്സരം.

Top