ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ;അത്ലറ്റികോ മാഡ്രിഡിനെതിരെ യുവന്റസിന് തോല്‍വി

സ്‌പെയിന്‍ : ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ അത്ലറ്റികോ മാഡ്രിഡിനെതിരെ യുവന്റസിന് തോല്‍വി. ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ഇറ്റാലിയന്‍ ടീം തോറ്റത്.

മാഡ്രിഡിനായി യുവാന്‍ ഗോഡിനും ജോസ് ജിമിനസുമാണ് ഗോള്‍ നേടിയത്. 78, 83 മിനിറ്റിലായിരുന്നു യഥാക്രമം ജിമിനസും യുവാന്‍ ഗോഡിനും ഗോളുകള്‍ നേടിയത്.

മത്സരത്തിലുടനീളം മികച്ച പ്രതിരോധം കാഴ്ച്ചവെച്ചിരുന്നുവെങ്കിലും കളി അവസാനിക്കാനിരിക്കേ ഗോള്‍ വഴങ്ങുകയായിരുന്നു.

Top