ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബ്രസീല്‍ താരമായി നെയ്മര്‍

neymer

പാരിസ്: പാരിസ് സെന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ഇതിഹാസം കക്കയുടെ ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡിനൊപ്പമെത്തി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ബ്രസീല്‍ താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് നെയ്മര്‍ സ്വന്തം പേരും ചേര്‍ത്തത്.

ഇന്നലെ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ പിഎസ്ജിയെ 6-1 ന്റെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നെയ്മറിന്റെ ഹാട്രിക്ക് ഗോളുകള്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹാട്രിക്കോടെ നെയ്മര്‍ ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകളാണ് നേടിയത്. 27 ഗോളുകള്‍ നേടിയിട്ടുള്ള റിവാള്‍ഡോയെ നെയ്മര്‍ മറികടക്കുകയും ചെയ്തു.

49 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ ചാമ്പ്യന്‍സ് ലീഗില്‍ 30 ഗോളുകള്‍ അടിച്ചത്. 30 ഗോളുകള്‍ക്ക് ഒപ്പം 22 അസിസ്റ്റും നെയ്മറിന് ചാമ്പ്യന്‍സ് ലീഗില്‍ ഉണ്ട്.

Top