champions league football : leicester city in quarter final

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം ഘട്ട മത്സരത്തില്‍ സെവിയ്യയെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ലെസ്റ്ററിന്റെ വിജയം. 27 ആം മിനിറ്റില്‍ വെസ് മോര്‍ഗന്‍ ആയിരുന്നു ആദ്യ ഗോള്‍ നേടിയത്. 54 ആം മിനിറ്റില്‍ മാര്‍ക് ആല്‍ബ്രിട്ടോണ്‍ രണ്ടാം ഗോള്‍ നേടിയതോടെ ലെസ്റ്ററിന് ക്വാര്‍ട്ടര്‍് പ്രവേശനം ഉറപ്പായി.

സെവിയ്യയുടെ സമീര്‍ നസ്‌റി കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായിരുന്നു. മറ്റൊരു മത്സരത്തില്‍ യുവന്റസ് ഏകപക്ഷീയമായ ഒരു ഗോളിന് എഫ്‌സി പോര്‍ട്ടോയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ പ്രവേശത്തിനടുത്തെത്തി. കളിയുടെ 42 ആം മിനിറ്റില്‍ പൗലോ ദിബാലയാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

Top