ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തില്‍ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. വിജയവും ഒപ്പം പിഎസ്ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോളുകളുമാണ് സിറ്റിക്ക് ലഭിച്ചത്.

ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. 15-ാം മിനുട്ടില്‍ മാര്‍ക്കിഞ്ഞോസാണ് ആണ് പിഎസ്ജിക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 64-ാം മിനുട്ടില്‍ ഡിബ്രുയിനിലൂടെ സിറ്റി സമനില പിടിച്ചു. മെഹ്‌റസിലൂടെ 71-ാം മിനുട്ടില്‍ വിജയ ഗോളും സിറ്റി നേടി. പിഎസ്ജി താരം ഇദ്രിസ ഗയ 77-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ആദ്യ സെമിയിലെ ആദ്യപാദ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ചെല്‍സിക്കെതിരെ സമനില വഴങ്ങിയിരുന്നു. ഒരു ഗോളിന് പിന്നിട്ട ശേഷമാണ് റയല്‍ സമനില സ്വന്തമാക്കിയത്. പതിനാലാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളിലൂടെയാണ് ചെല്‍സി മുന്നിലെത്തി. കരീം ബെന്‍സേമയിലൂടെ 29-ാം മിനിട്ടില്‍ റയല്‍ ഗോള്‍ മടക്കുകയായിരുന്നു.

 

Top