ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്

പാരീസ് ; 2021-2022 ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന് സ്വന്തം.ശക്തരായ ലിവര്‍പൂളിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.വിനീഷ്യസ് ജൂനിയറാണ് മത്സരത്തിന്റെ 59-ാം മിനിറ്റില്‍ റയലിനായി വിജയഗോള്‍ നേടിയത്.

റയല്‍ ഗോള്‍കീപ്പര്‍ ടിബോ കുര്‍ട്വയുടെ മിന്നല്‍ സേവുകളാണ് പതിനാലാമത്തെയും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തത്.ഗോള്‍ വീഴാന്‍ സാധ്യതയുണ്ടായിരുന്ന ഒന്‍പതോളം ഷോട്ടുകളാണ് കുര്‍ട്വ രക്ഷപ്പെടുത്തിയത്.ലിവര്‍പൂളിന്റെ ശക്തമായ മുന്‍നിരയെ സമര്‍ത്ഥമായി റയല്‍ സഖ്യം നേരിടുകയായിരുന്നു.15 ഗോളുകള്‍ നേടിയ റയലിന്റെ കരിം ബെന്‍സേമ ചാമ്പ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോറര്‍ പുരസ്‌കാരം നേടി.

പുലര്‍ച്ചെ 1.05 ന് മത്സരം ആരംഭിച്ചെങ്കിലും ആദ്യ 15 മിനിറ്റില്‍ കാര്യമായ ചലനങ്ങളുണ്ടായില്ല.സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ നിയന്ത്രണം വിട്ടതു മൂലം 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്.സ്റ്റേഡിയത്തിന്റെ പ്രതിരോധവേലികള്‍ മറികടന്ന ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാടുപെട്ടു.

 

Top