യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് കിരീടം

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഗരെത് ബെയ്‌ലിന്റെ(64, 85) ഇരട്ട ഗോളുകളും കരീം ബെന്‍സേമ(51),യുടെ ഒരു ഗോളുമാണ് റയലിന് ജയമൊരുക്കിയത്. ലിവര്‍പൂളിന്റെ ഏകഗോള്‍ സാദിയോ മാനെ (55)നേടി.

തുടര്‍ച്ചയായ മൂന്നാംതവണയാണ് റയല്‍ കിരീടം നേടുന്നത്. മറ്റൊരു ടീമും ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയിട്ടില്ല. ക്ലബ്ബിന്റെ പതിമ്മൂന്നാം കിരീടനേട്ടം കൂടിയാണിത്.

Top