ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് വീണ്ടും നടത്തി

ന്യോണ്‍: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ നറുക്കെടുപ്പ് വീണ്ടും നടത്തി. നേരത്തെ നടത്തിയ നറുക്കെടുപ്പില്‍ സാങ്കേതിക പിഴവുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

പി.എസ്.ജി-റയല്‍ മാഡ്രിഡ് പോരാട്ടമാണ് പ്രീക്വാര്‍ട്ടറില്‍ ശ്രദ്ധേയം. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് എതിരാളികള്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ്. അസാധുവാക്കിയ നറുക്കെടുപ്പില്‍ യുണൈറ്റഡിന് പിഎസ്ജിയായിരുന്നു എതിരാളികള്‍ ഇത് മെസ്സി – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടമെന്ന തരത്തില്‍ വൈറലാകുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് സാങ്കേതിക പിഴവ് കണ്ടെത്തി നറുക്കെടുപ്പ് അസാധുവാക്കിയത്.

നറുക്കെടുപ്പിനിടെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പേരെഴുതിയ ബോള്‍ തെറ്റായ പാത്രത്തില്‍ വെച്ചതാണ് പിഴവിന് കാരണമായത്.

എഫ്‌സി സാല്‍സ്ബഗ് – ബയേണ്‍ മ്യൂണിക്ക്
സ്‌പോര്‍ട്ടിങ് ക്ലബ്ബ് – മാഞ്ചെസ്റ്റര്‍ സിറ്റി
ബെന്‍ഫിക്ക – അയാക്‌സ്
ചെല്‍സി – ലില്ലെ
അത്‌ലറ്റിക്കോ മാഡ്രിഡ് – മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്
വില്ലാറയല്‍ – യുവെന്റസ്
ഇന്റര്‍ മിലാന്‍ – ലിവര്‍പൂള്‍
പിഎസ്ജി – റയല്‍ മാഡ്രിഡ്‌

Top