യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ചെല്‍സിക്ക് സമനില

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, വലന്‍സിയ, ഒളിംപിക് ലിയോണ്‍, റെഡ്ബുള്‍, ലെയ്പ്‌സിഗ് ടീമുകള്‍ക്കു തകര്‍പ്പന്‍ ജയം. ബല്‍ജിയം ക്ലബ് ഗെങ്കിനെ ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂള്‍ 21നു മറികടന്നപ്പോള്‍ ഇന്റര്‍ മിലാനെതിരെ 32 നായിരുന്നു ബോറൂസിയ തകര്‍പ്പന്‍ ജയം കാഴ്ച്ചവച്ചത്.

അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് മത്സരിച്ച ചെല്‍സി സമനിലയാണ് നേടിയത്. 62ാം മിനിറ്റ് വരെ 1-4നു പിന്നിട്ടുനിന്ന ചെല്‍സി പിന്നീടു11 മിനിറ്റിനിടെ തിരിച്ചടിച്ചത് 3 ഗോളുകളാണ്. ക്വിന്‍സി പ്രോമെസ് (20′), വാന്‍ ഡി ബീക്ക് (55′) എന്നിവരുടെ ഗോളുകള്‍ക്കൊപ്പം ചെല്‍സിയുടെ 2 സെല്‍ഫ് ഗോളുകളും അയാക്‌സിനെ തുണച്ചു.

Top