ചാമ്പ്യന്‍സ് ലീഗ്: ഇരുപത്തിരണ്ടംഗ ടീമിനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്ന ഇരുപത്തിരണ്ടംഗ ടീമിനെ പ്രഖ്യാപിച്ച് ബാഴ്‌സലോണ. പരിക്ക് കാരണം കളിയില്‍ നിന്ന് മാറിനിന്ന ഡെംബോലയും ടീമിലുണ്ട്. ഡെംബോല പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും ബാഴ്‌സ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

സൂപ്പര്‍താരം ലയണല്‍ മെസ്സി, കുട്ടീഞ്ഞോ, സുവാരസ്, റാക്കിട്ടിച്ച് തുടങ്ങിയ വമ്പന്‍താരങ്ങളെല്ലാം ടീമിലുണ്ട്. മെയ് പതിനൊന്നാം തീയതി പുലര്‍ച്ചെ 12.30 നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബാഴ്‌സ നേരിടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം നടക്കുക.

Top