ചാലിയാറിലെ ജലനിരപ്പ് ഉയരുന്നു; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് :നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ചാലിയാറിലെ ജലനിരപ്പ് അപകടകരമായ തോതില്‍ ഉയരുന്നു. ഇതേത്തുടര്‍ന്ന് ഫറോക്ക് പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു. റെയില്‍ ഗതാഗതം നേരത്തേ നിര്‍ത്തിവെച്ചിരുന്നു.

കനത്ത മഴയില്‍ മാവൂര്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ചാലിയാറിന്റെ തീരത്തെ തടിപ്പണിശാലകളില്‍ വെള്ളം കയറി. ലക്ഷങ്ങളുടെ തടിയും ഉല്‍പ്പന്നങ്ങളും ഒലിച്ചുപോയി. ഓര്‍മ്മയില്‍ ആദ്യമായാണ് ഇതുപോലെ ചാലിയാറില്‍ ജലനിരപ്പുയരുന്നതെന്ന് തീരവാസികള്‍ പറയുന്നു. തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിനോട് ചേര്‍ന്ന പന്തീരാങ്കാവ്, പെരുമണ്ണ മേഖലയിലും ജലനിരപ്പ് കൂടുന്നുണ്ട്.

Top