ചാലക്കുടി രാജീവ് വധക്കേസ് ; ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തൃശൂര്‍ : ചാലക്കുടി രാജീവ് വധക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അഡ്വ.സി.പി. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ഉദയഭാനുവിനെ 14 ദിവസത്തേക്ക് കോടതി നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു.കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്.

ഇരിങ്ങാലക്കുട സബ് ജയിലിലാണ് ഉദയഭാനു ഇപ്പോള്‍ ഉള്ളത്.

രാജീവ് വധം നാലു പ്രതികളുടെ കയ്യബദ്ധമായിരുന്നുവെന്നും തനിക്കതില്‍ പങ്കില്ലെന്നും ഉദയഭാനു വെളിപ്പെടുത്തിയിരുന്നു.

രാജീവിനെകൊണ്ട് രേഖകളില്‍ ഒപ്പുവച്ചു വാങ്ങാന്‍ മാത്രമാണു ഉപദേശിച്ചത്. ഇതല്ലാതെ കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്നു അദ്ദേഹം പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

സി.പി. ഉദയഭാനുവിനെതിരെയുള്ളത് എട്ട് പ്രധാന തെളിവുകളെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിലെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകളാണ് ഉദയഭാനുവിനെതിരെ ഉള്ളത്.

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

സെപ്റ്റംബര്‍ 29നാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Top