ബി.ജെ.പിയുടെ പ്രകടന പത്രിക കണ്ട് ഞെട്ടിയ കിട്ടുണ്ണി; ട്രോളുമായി ഇന്നസെന്റ്

ചാലക്കുടി: ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ബി.ജെ.പി പ്രകടന പത്രികയെ ട്രോളി രംഗത്ത്.

കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് ഇന്നസെന്റ് ബി.ജെ.പിയെ ട്രോളിയത്. ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി ‘വര്‍ഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും’ എന്ന കുറിപ്പോടെയായിരുന്നു ഇന്നസെന്റിന്റെ പോസ്റ്റ്.

തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചാലക്കുടിയിലെ സിറ്റിങ് എം.പി കൂടിയായ ഇന്നസെന്റ് എം.പി ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Top