chalakkudy ksrtc hits school van; student dead

ചാലക്കുടി: ചാലക്കുടി സൗത്ത് ജങ്ഷനില്‍ സ്‌കൂള്‍ വാനിനു പിന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

മാള വിജയഗിരി പബ്ലിക് സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ് ധനുഷ്.

Top