ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ സെപ്റ്റംബര്‍ 21ന്

chalakkudi

ലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ സെപ്റ്റംബര്‍ 21 വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രാജാമണിയാണ് ചിത്രത്തിലെ നായകന്‍. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കുന്നത്.

സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top