ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ ആദ്യ വീഡിയോ ഗാനം ഇന്ന് 6 മണിക്ക് റിലീസ് ചെയ്യും

chalakkudi

ണിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യിലെ ആദ്യ വീഡിയോ ഗാനം ഇന്ന് ആറ് മണിക്ക് റിലീസ് ചെയ്യും. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കുന്നത്. ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയില്‍ മണിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top