ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പുതിയ ഗാനം ഇന്ന് 6 മണിക്ക് റിലീസ് ചെയ്യും

chalakkudi

ലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പുതിയ ഗാനം ഇന്ന് 6 മണിക്ക് റിലീസ് ചെയ്യും. പഞ്ചാര പാട്ടുപാടും കുയിലേ എന്ന ഗാനമാണ് ഇന്നെത്തുക. പി ജയചന്ദ്രനാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജാമണിയാണ് ചിത്രത്തിലെ നായകന്‍. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കുന്നത്.

സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

Top