വിശാല്‍ നായകനായെത്തുന്ന ‘ചക്ര’ ഫെബ്രുവരി 19നു പ്രദർശനത്തിനെത്തുന്നു

മിഴ് താരം വിശാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ചക്ര’. സൈബര്‍ ക്രൈം പശ്ചാത്തലമാക്കി ഒരുക്കിയ ആക്ഷന്‍ ത്രില്ലർ ചിത്രം ഫെബ്രുവരി 19നു തിയറ്ററുകൾ കീഴടക്കാൻ എത്തുന്നതായാണ് പുതിയ വാർത്ത. ‘ വെല്‍ക്കം ടു ഡിജിറ്റല്‍ ഇന്ത്യ ‘ എന്ന ടാഗുമായി എത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. നവാഗതനായ എം.എസ്. ആനന്ദനാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിശാൽ സൈനിക ഓഫീസറായാണ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നു. ഒപ്പം റെജീനാ കസാന്‍ഡ്രെ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. കെ. ആര്‍. വിജയ, സൃഷ്ടി ഡാങ്കെ, നീലിമ, റോബോ ഷങ്കര്‍, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.

യുവാൻ ഷങ്കര്‍ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാ ഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. അനല്‍ അരശാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും, പ്രത്യേകം സജ്ജമാക്കിയ സെറ്റുകളിലും വെച്ചാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ‘ചക്ര’ നിര്‍മ്മിച്ചിരിക്കുന്നത്.

Top