സൈബര്‍ ക്രൈമിന്റെ പശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലര്‍; വിശാലിന്റെ ‘ചക്ര’ ട്രെയിലര്‍ പുറത്ത്‌

വിശാലിനെ നായകനാക്കി നവാഗതനായ എം.എസ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ചക്ര. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

സൈബര്‍ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പ്രദര്‍ശനത്തിനെത്തുക.

തമിഴില്‍ കാര്‍ത്തി, ആര്യ, തെലുങ്കില്‍ റാണാ ദുഗ്ഗുബട്ടി, കന്നഡയില്‍ യഷ് എന്നിവരാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

ഓണ്‍ലൈന്‍ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലം പ്രമേയമായ ചിത്രം നിര്‍മ്മിക്കുന്നത് വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറിലാണ്.

ശ്രദ്ധാ ശ്രീനാഥ്, റെജിനാ കസാന്‍ഡ്രെ സൃഷ്ടി ഡാങ്കെ, കെ. ആര്‍. വിജയ, , മനോബാല,റോബോ ഷങ്കര്‍, വിജയ് ബാബു എന്നിവരാണ് മറ്റു അഭിനേതാക്കള്‍. യുവന്‍ ഷങ്കര്‍രാജയാണ് സംഗീതം. ബാലസുബ്രഹ്മണ്യമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

Top