സൂപ്പർ കൂൾ ലുക്കിൽ ചുള്ളനായി ചാക്കോച്ചൻ

സിനിമ മേഖലയിൽ എത്തിയിട്ട് കാൽനൂറ്റാണ്ടിനോട്‌ അടുക്കുമ്പോഴും നിത്യയൗവ്വനമായി നിൽക്കുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ. കോവിഡ് കാലത്തും നിത്യേനയുള്ള ചിട്ടയായ വ്യായാമത്തിലൂടെയും വിനോദങ്ങളിലൂടെയും താരം തന്റെ ശരീരവും സൗന്ദര്യവും സംരക്ഷിക്കുന്നുണ്ട്. ഇതെല്ലാം താരം തന്റെ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുമുണ്ട്.

ഇപ്പോഴിതാ ചാക്കോച്ചന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മുടിയെല്ലാം വെട്ടിയൊതുക്കി ചുള്ളനായ ഒരു കൗമാരക്കാരനെപ്പോലെയാണ് ചിത്രത്തിൽ ചാക്കോച്ചനെ കാണാനാവുക. കൂടാതെ ‘മുടി വെട്ടി അയിനാണ് ‘ എന്ന നർമത്തിൽ ചാലിച്ച വക്കുകളും ചാക്കോച്ചൻ ചിത്രത്തോപ്പം ചേർത്തിട്ടുണ്ട്.

https://www.instagram.com/p/CF8rmJXMQun/?igshid=e2qh30kg94wc

ചാക്കോച്ചൻ നായകനായി എത്തി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അഞ്ചാം പാതിരാ എന്ന ചിത്രം ബ്ലോക്ക് ബസ്റ്റർ വിജയമായി മാറിയിരുന്നു. അൻപത് കോടിക്കു മുകളിൽ കളക്ഷനാണ് ബോക്സോഫീസിൽ നിന്നും ചിത്രം വാരിക്കൂട്ടിയത്. ജിസ് ജോയി സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസ്, മൾട്ടി സ്റ്റാർ ചിത്രം പടം, മറിയം ടൈലേഴ്സ്, ഗർർ
എന്നിവയാണ് ചാക്കോച്ചന്റെതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Top