കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചക്കുളത്തുകാവ് പൊങ്കാല നടന്നു

ക്കുളത്തുകാവ് : ചക്കുളത്തുകാവ് ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല നടന്നു. കോവിഡ് സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായാണ് പൊങ്കാല അർപ്പിച്ചത്. എന്നാലും അനേകം ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. രാവിലെ 10 മണിയോടെ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്ങാല അടുപ്പിലേക്ക് അഗ്‌നി പകർന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്.

പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു. പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരചുവട്ടിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടർന്ന് ക്ഷേത്രമുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നിപകർന്നു. കോവിഡ് മഹാമാരിയിൽ നിന്നും നാടിന്റെ മോചനത്തിനായുള്ള പ്രാർത്ഥനയോടെയായിരുന്നു ഇത്തവണത്തെ പൊങ്കാല സമർപ്പണം നടന്നത്.

Top