‘ചക്കരമാവിൻ കൊമ്പത്തിൽ’ മാധവേട്ടൻ എന്ന കഥാപാത്രവുമായി കെ.എൽ ആന്റണി

ലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ചക്കരമാവിൻ കൊമ്പത്ത്.

മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രത്തിലുടെ പറയുന്നത്.

ചിത്രത്തിൽ മാധവേട്ടൻ എന്ന ശ്രദ്ധേയമായ കഥാപാത്രവുമായി കെ.എൽ ആന്റണി എത്തുന്നു.

കെ.എൽ ആന്റണിയുടെ കഥാപത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

ടോണി ചിറ്റേറ്റുകുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ കഥയൊരുക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്.

ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ജെ.ആർ പ്രൊഡക്ഷൻസിന്റെയും ബാനറിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ മീര വാസുദേവന്‍ , ജോയി മാത്യു, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് , ബിജുക്കുട്ടൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top