ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ച് മടങ്ങി

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്റേഷന്‍ വാര്‍ഡിലെ പേരാമ്പ്ര എസ്‌റ്റേറ്റിലെത്തിയത്. എസ്‌റ്റേറ്റ് മതിലിലും ബസ്‌റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. റീപ്ലാന്റേഷന്റെ മറവില്‍ തോട്ടത്ത ഖനന മാഫിയകള്‍ക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടര്‍ബോള്‍ട്ടും പോലീസും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

Top