സുരാജ് വെഞ്ഞാറമൂട് ചിത്രം ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി ‘ ; ആദ്യ ഗാനം പുറത്തിറങ്ങി

Suraj Venjaramoodu

സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മിഥുന്‍ രമേശ്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീന്‍ മാര്‍ക്കോസാണ് ചിത്രത്തിന്റെ രചനയും ചിത്രം സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്

ജോസല്റ്റ് ജോസഫ് സംഭാഷണവും തിരക്കഥയും ഒരുക്കുന്ന ചിത്രം ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് നിര്‍മ്മിക്കുന്നത്. 2014ല്‍ ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ എയ്ഞ്ചല്‍സ് എന്ന ചിത്രമാണ് ജീന്‍ മാര്‍ക്കോസ് ഒടുവില്‍ സംവിധാനം ചെയ്തത്.

അൻവർ അലിയുടെ രചനയ്ക്ക് സയനോര ഫിലിപ്പാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആർ.ജെ നിമ്മി, സന്നിധാനന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top