ഗുരുവായൂരില്‍ ‘ചകിരി’ മില്ലിനാണ് തീപിടുത്തം ; ആളപായമില്ല

ഗുരുവായൂര്‍: ഗുരുവായൂരില്‍ വന്‍ തീപിടിത്തം. വളയംതോട് കുരഞ്ഞിയൂരില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ‘ചകിരി’ മില്ലിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് തീപിടിത്തമുണ്ടായത്. ‘ചകിരി’ മില്ല് പൂര്‍ണമായി കത്തിനശിച്ചുവെന്നാണ് വിവരം.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ഗുരുവായൂര്‍, കുന്നംകുളം, തൃശൂര്‍ ഫയര്‍ റെസ്‌ക്യൂ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Top