‘ഛക്ദ എക്സ്‍പ്രസ്’ ; ജൂലൻ ഗോസ്വാമിയായി അനുഷ്‍ക ശര്‍മ

ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. അനുഷ്‍ക ശര്‍മയാണ് ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. ‘ഛക്ദ എക്സ്‍പ്രസ്’ എന്ന സിനിമയെ കുറിച്ച് അനുഷ്‍ക ശര്‍മ തന്നെയായിരുന്നു സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഇപ്പാഴിതാ ‘ഛക്ദ എക്സ്‍പ്രസ്’ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജിയുടെ തിരക്കഥയിൽ പ്രതിക ഷാ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ഛക്ദ എക്സ്‍പ്രസ്’ എന്ന സിനിമയ്‍ക്ക് വേണ്ടി പരിശീലനം നടത്തുന്നതിന്റെ ഫോട്ടോയും അനുഷ്‍ക ശര്‍മ പങ്കുവെച്ചിരുന്നു.

ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ജൂലൻ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലൻ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ജൂലൻ ഗോസ്വാമി ഒന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

Top