ചൈത്ര തെറ്റ് ചെയ്തോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടെ; വനിതാ കമ്മീഷന്‍ അധ്യക്ഷ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. തെറ്റു ചെയ്തവര്‍ക്കെതിരെ സര്‍ക്കാരിന് നടപടി എടുക്കാമെന്നാണ് ജോസഫൈന്‍ പറയുന്നത്.

ചൈത്ര തെരേസ ജോണുമായി ബന്ധപ്പെട്ട സംഭവം ഒരിക്കലും വനിതാ ശാക്തീകരണവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും അവര്‍ തെറ്റ് ചെയ്തോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും തെറ്റിന്റെ കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ കേസിലെ പ്രതികള്‍ സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡി.സി.പി. ചൈത്ര തെരേസ ജോണും സംഘവും ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ സി.പി.എം. ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.പി.യുടെ അധികച്ചുമതലയില്‍നിന്ന് ചൈത്ര തെരേസ ജോണിനെ നീക്കിയിരുന്നു. ഇതോടെയാണ് സംഭവം വാര്‍ത്തയായത്.

Top